Connect with us

Kerala

കൊല്ലത്തും മലപ്പുറത്തും കള്ള വോട്ട് നടന്നതായി പരാതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കവെ കൊല്ലത്തും മലപ്പുറത്തും കള്ളവോട്ട് നടന്നതായി പരാതി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പാതാക്കര ബൂത്ത് 60ല്‍ ക്രമനമ്പര്‍ 587 രാജന്‍ എന്നയാളുടെ വോട്ട് ഇയാള്‍ എത്തിയപ്പോഴേക്കും മറ്റാരോ ചെയ്തുപോയെന്നാണ് പരാതി. തുടര്‍ന്ന് രാജന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

കൊല്ലത്ത് പട്ടത്താനം എസ്എന്‍ഡിപി സ്‌കൂളിലാണ് സമാനമായ മറ്റൊരു പരാതിയുള്ളത്. 50-ാം നമ്പര്‍ ബൂത്തില്‍ മഞ്ജുവെന്ന യുവതിയുടെ പേരില്‍ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. 7.45ന് യുവതി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അതിന് മുമ്പ് മറ്റാരോ വോട്ട് ചെയ്ത് പോയതായി അറിയുന്നത്. വോട്ട് ചെയ്യണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെ ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ അധികൃതര്‍ സൗകര്യമൊരുക്കി. ഈ ബൂത്തില്‍ രണ്ടാമതായി വോട്ട് ചെയ്ത യുവതിയാണ് കള്ള വോട്ട് ചെയ്തതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. ഇവരെക്കുറിച്ച് പോളിങ് ഏജന്റ് സംശയം ഉന്നയിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല.

Latest