Connect with us

Kerala

വോട്ടിങ് യന്ത്രം പണിമുടക്കി; ഒരു മണിക്കൂര്‍ വരിയില്‍ കാത്ത് നിന്ന് മോഹന്‍ലാല്‍

Published

|

Last Updated

തിരുവനന്തപുരം: വോട്ടിങ് യന്ത്രം കേടായതിനെത്തുടര്‍ന്ന് വോട്ട് ചെയ്യാന്‍ മോഹന്‍ലാലിന് ഒരു മണിക്കൂറോളം വരിയില്‍ കാത്തുനില്‍ക്കേണ്ടി വന്നു.

തിരുവനന്തപുരത്തെ വീടിന് സമീപത്തെ മുടവന്‍മുകള്‍ സ്‌കൂളിലാണ് മോഹന്‍ലാലിന് വോട്ട്. രാവിലെ ഏഴിന് തന്നെ വോട്ട് ചെയ്യാന്‍ എത്തിയെങ്കിലും വരിയില്‍ കാത്ത് നില്‍ക്കവെ 7.15ഓടെ യന്ത്രം കേടായി. തുടര്‍ന്ന് 8.15ഓടെയാണ് മോഹന്‍ലാലിന് വോട്ട് ചെയ്ത് മടങ്ങാനായുള്ളു.

---- facebook comment plugin here -----

Latest