Connect with us

Kerala

വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം: കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവു സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. കെ വാസുകിയും നേരത്തെ വ്യക്തമാക്കിയിരുന്നു ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുകയെന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കലക്ടര്‍ പറഞ്ഞു. കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോള്‍ താമരക്ക് നേരെയുള്ള ലൈറ്റ് തെളിയുന്നുവെന്നായിരുന്നു പരാതി. ചൊവ്വരക്ക് പുറമെ ചേര്‍ത്തലയിലും സമാന പരാതി ഉയര്‍ന്നിരുന്നു.