Connect with us

Ongoing News

ബൂത്തുകളിൽ വേണം മൊട്ടുസൂചി മുതൽ മെഴുകുതിരി വരെ

Published

|

Last Updated

കൊല്ലം: പോളിംഗ് ബൂത്തിലേക്കുള്ള അവശ്യസാധനങ്ങളിൽ മൊട്ടുസൂചി മുതൽ മെഴുകുതിരി വരെയുള്ള അവശ്യവസ്തുക്കളുടെ നീണ്ടനിര. പോളിംഗ് ഉദ്യോഗസ്ഥർക്ക് ബൂത്തിലേക്കാവശ്യമായ എല്ലാ സ്റ്റേഷനറികളും തിരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്നുണ്ട്.

ബാലറ്റ് യൂനിറ്റുകളും വി വി പാറ്റ് മെഷീനുകളുമടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾക്കൊപ്പം പെൻസിൽ, പേന, പേപ്പർ, പശ, ബ്ലേ്ഡ്, തീപ്പെട്ടി, മെഴുകുതിരി, റബ്ബർ ബാൻഡുകൾ, സെല്ലോ ടേപ്പുകൾ തുടങ്ങിയവയെല്ലാമുണ്ട്. സമ്മതിദായകർക്ക് മാർഗനിർദേശം നൽകുന്ന സൂചനാ ബോർഡുകളും പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിലുണ്ട്.
ഇത്തവണ എല്ലായിടത്തും വി വി പാറ്റ് മെഷീനുകൾ കൂടി പോളിംഗ് ബൂത്തുകളിൽ ഇടംപിടിക്കുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ കൃത്യത ഉറപ്പാക്കാൻ അവസരം ലഭ്യമാക്കാനുള്ള സംവിധാനമാണിത്.

രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം ഒരു പേപ്പർ സ്ലിപ്പിലൂടെ തത്സമയം വി വി പാറ്റ് മെഷീനിൽ ഏഴ് സെക്കൻഡ് തെളിയും. ഈ സ്ലിപ്പ് സമ്മതിദായകർക്ക് ലഭിക്കില്ല. അത് മെഷീനകത്ത് തന്നെ അഞ്ച് വർഷത്തോളം കേടുവരാതെ സൂക്ഷിക്കാനാകും.