Connect with us

National

ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപിയുടെ സിറ്റിങ് സീറ്റായ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍നിന്നാണ് ഗൗതം മത്സരിക്കുക.

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എഎപിയുടെ അതിര്‍ഷി മര്‍ലെനയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയുമാണ് ഗൗതമിന്റെ എതിരാളികള്‍. മെയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്.