Connect with us

Kerala

ജീവനക്കാരെ ന്യായീകരിച്ച് കല്ലട സുരേഷ്; ആക്രമിച്ചപ്പോള്‍ ജീവനക്കാര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന്

Published

|

Last Updated

കൊച്ചി: വൈറ്റിലയില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി സുരേഷ് കല്ലട ട്രാവല്‍സ് ഉടമ സുരേഷ്. ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ചുവെന്ന് സമ്മതിച്ച ഉടമ ,യാത്രക്കാര്‍ ആക്രമിച്ചപ്പോള്‍ ജീവനക്കാര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നും സംഭവത്തെ ന്യായീകരിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും ഉടമ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളുരു യാത്രക്കിടെ വൈറ്റിലയില്‍ വെച്ചാണ് ബസ് ജീവനക്കാര്‍ യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദിച്ചത്. കേടായ ബസിന് പകരം മറ്റൊരു ബസ് ഏര്‍പ്പാടാക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദനം. കല്ലട ബസിനെതിരെ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരാണ് പരാതികളുമായി എത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest