Connect with us

Gulf

ഇന്ത്യന്‍ ജനാധിപത്യം കുറേക്കൂടി കരുത്താര്‍ജിക്കണം

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ ജനാധിപത്യം കുറേക്കൂടി കരുത്താര്‍ജിക്കേണ്ടതുണ്ടെന്ന് പ്രഭാഷകനും നടനുമായ ആശിഷ് വിദ്യാര്‍ഥി പറഞ്ഞു. ദുബൈയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സമ്മേളനത്തില്‍ അതിഥിയായി എത്തിയ ആശിഷ് വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ, ചെറിയ ചില പോരായ്മകള്‍ കാണേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ് അതില്‍ ഒന്ന്. തെരഞ്ഞെടുപ്പില്‍ ചെലവ് കുറക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് പ്രേരണ കൂടാതെ വോട്ട് ചെയ്യാന്‍ സാധിക്കണം -അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള സിനിമയില്‍ ഇനിയും ഭിനയിക്കാന്‍ താല്പര്യമുണ്ട്. തെയ്യം കലാകാരന്റെ വേഷം ചെയ്യാന്‍ ക്ഷണമുണ്ട്. അത് ജീവിതത്തിലെ ആഗ്രഹ സഫലീകരണങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

Latest