Connect with us

Gulf

അന്തരീക്ഷതാപം വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

ദുബൈ: യു എ ഇയില്‍ താപനിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലമേഘാവൃതമാവും. പര്‍വത മേഖലയിലാണ് കൂടുതലായി മേഘാവൃതമാകുക. കിഴക്കന്‍ മേഖലയില്‍ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

രാജ്യത്തിന്റെ തുറസായ മേഖലയില്‍ കാറ്റിന് ഗതിവേഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് പൊടി പടലങ്ങള്‍ ഉയര്‍ന്ന് കാഴ്ച്ച പരിധി കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍ ലിവയിലും സമീപ പ്രദേശങ്ങളിലും താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

---- facebook comment plugin here -----

Latest