Connect with us

Gulf

റമസാനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വിലക്കിഴിവെന്ന്

Published

|

Last Updated

ഫുജൈറ: റമസാനില്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാക്കുമെന്ന് ഫുജൈറ സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പ്രഖ്യാപിച്ചു. റമസാനുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് മാത്രമായിരിക്കും വിലക്കുറവ് ലഭിക്കുക.
എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചില്ലറ വില്‍പന സ്ഥാപനങ്ങളും റമസാനുമായി ബന്ധപ്പെട്ട നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉപഭോക്താവിന് വിലക്കിഴിവ് നല്‍കാന്‍ ബാധ്യസ്ഥനാണ്. റമസാന്‍ അവസാനം വരെയും മുഴുവന്‍ സ്ഥാപനങ്ങളിലും വിലക്കിഴിവ് ലഭ്യമായിരിക്കണമെന്ന് അല്‍ നുഐമി വ്യക്തമാക്കി.

അടുത്ത ആഴ്ച മുതല്‍ തന്നെ റമസാനുമായി ബന്ധപ്പെട്ട ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരുത്തുന്നത് നല്ലതാണ്. റമസാനും വിലക്കിഴിവും കാരണം ഉണ്ടായേക്കാവുന്ന തിരക്കുകള്‍ കുറക്കാന്‍ ഇത് നല്ലതാണെന്നും അല്‍ നുഐമി ചൂണ്ടിക്കാട്ടി.

റമസാനില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുഴുവന്‍ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളില്‍ യഥേഷ്ടമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്ന് എമിറേറ്റിലെ മുഴുവന്‍ സ്ഥാപന മേധാവികളോടും അല്‍ നുഐമി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളില്‍ റമസാന്‍ കിറ്റുകളും ലഭ്യമാക്കണം. റമസാനിലെ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ 100-200 ദിര്‍ഹമിനിടയില്‍ വിലവരുന്ന കിറ്റുകളാണ് സ്ഥാപനങ്ങള്‍ ലഭ്യമാക്കേണ്ടതെന്നും അല്‍ നുഐമി ആവശ്യപ്പെട്ടു.