Connect with us

National

അസം ഖാനെതിരെ മോശം പരാമര്‍ശം: ജയപ്രദക്കെതിരെ കേസെടുത്തു

Published

|

Last Updated

ലക്‌നൗ: ബിഎസ്പി നേതാവ് മായാവതിയേയും എസ്പി നേതാവ് അസം ഖാനേയും അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദക്കെതിരെ കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിപരമായ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

അസം ഖാന്‍ എനിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുമ്പോള്‍ മായാവതി നിങ്ങള്‍ ചിന്തിക്കുക, അദ്ദേഹത്തിന്റെ എക്‌സ് റേ കണ്ണുകള്‍ നിങ്ങളേയും തുറിച്ചു നോക്കുന്നുണ്ടാകുമെന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം. രാംപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ജയപ്രദയുടെ വാക്കുകള്‍.