Connect with us

National

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര തീര്‍ത്തവര്‍ കടല്‍ മാര്‍ഗം ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നത് തടയാനായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്രാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അടക്കമുള്ളവയാണ് നിരീക്ഷണം നടത്തുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു.

കടലില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകളില്‍ പരിശോധന നടത്തും. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ തീരപ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയത്.

Latest