Connect with us

National

ആരോപണങ്ങള്‍ തള്ളി; രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

Published

|

Last Updated

അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. രാഹുല്‍ ബ്രിട്ടീഷ് പൗരനാണ്, സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതില്‍ പിഴവുകളുണ്ട് എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ധ്രുവ് ലാല്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് റിട്ടേണിംഗ് ഓഫീസര്‍ പത്രിക സ്വീകരിച്ചത്.

ബി ജെ പി പ്രശ്‌നം ഏറ്റെടുത്ത് രംഗത്തെത്തുക കൂടി ചെയ്തതോടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ പരിശോധനക്കു ശേഷം പരാതികള്‍ തള്ളുകയും പത്രിക സ്വീകരിക്കുകയുമായിരുന്നു.

Latest