Connect with us

National

ബി ജെ പി മുന്‍ എം പി. സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ മുന്‍ എം പി. സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള മുന്‍ പാര്‍ലിമെന്റ് അംഗമാണ് സുരേഷ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

ഹാമിര്‍പൂറില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ മൂന്നു തവണയാണ് സുരേഷ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1998-2000 കാലഘട്ടത്തില്‍ ബി ജെ പിയുടെ ഹിമാചല്‍ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. 1988 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Latest