Connect with us

International

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ യു എസ് നീക്കം

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യു എസ് നീക്കം. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നിവയാണ് ഉപരോധത്തിന് വിധേയമാകാനിരിക്കുന്ന മറ്റു രാഷ്ട്രങ്ങള്‍. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. മെയ് രണ്ടു മുതല്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇറാനെതിരായ നടപടിയുടെ ഭാഗമായി അവിടെ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യക്കും മേല്‍പ്പറഞ്ഞ മറ്റു രാഷ്ട്രങ്ങള്‍ക്കും അന്ന് ഇളവ് പ്രഖ്യാപിച്ചിരുന്നു.
ഇറാന്‍ ഭീകര സംഘടനകളെ പിന്തുണക്കുന്നുവെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. പോരാത്തതിന് ഇറാന്‍ ആണവ പദ്ധതികള്‍ ഊര്‍ജിതമായി നടപ്പിലാക്കുന്നതും യു എസ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചിരുന്നു.

Latest