Connect with us

Kozhikode

വോട്ടവകാശം എല്ലാവരും വിനിയോഗിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: വോട്ടവകാശം വിനിയോഗിക്കുക പൗരന്റെ പ്രധാന കടമയാണെന്നും ഈ അവകാശം കൃത്യമായി വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആഹ്വാനം ചെയ്തു.

ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിൽ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. പുതിയ വോട്ടർമാർക്കൊപ്പം മുതിർന്ന പൗരൻമാരും സ്ത്രീകളുമെല്ലാം പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണം. പ്രായമായവരെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്തിക്കാൻ ചെറുപ്പക്കാർ മുന്നിട്ടിറങ്ങണം. ജനാധിപത്യത്തിൽ നിലപാടുകൾ അറിയിക്കേണ്ടത് വോട്ട് ചെയ്താണ്. ഈ അവസരം വിനിയോഗിക്കാതെ മാറിനിൽക്കുന്നത് രാജ്യത്തോട് കാട്ടുന്ന നീതികേടാണെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

Latest