Connect with us

Kerala

കല്ലെറിയുന്ന സ്വന്തം പാര്‍ട്ടിക്കാരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര 'ചതിക്കല്ലെടാന്ന്' പറയുന്ന വീഡിയോ പ്രചരിക്കുന്നു

Published

|

Last Updated

പാലക്കാട്: തിരഞ്ഞൈടെുപ്പ് കൊട്ടിക്കലാശത്തിനിടെ ആലത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് നേരെയുണ്ടായ കല്ലേറില്‍ ദുരൂഹത. കല്ലെറിഞ്ഞത് യു ഡി എഫ് പ്രവര്‍ത്തകരെന്ന് സംശയമുണര്‍ത്തുന്ന വീഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചതിക്കെല്ലെടാ എന്നു പറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

രമ്യയുടെ വാഹനത്തിന്റെ ഏറെ ദൂരെയാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതെന്ന് ഈ വീഡിയോയില്‍ കാണാം. കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരുക്കേറ്റതെന്ന് എല്‍ ഡി എഫ് പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് പരിഹാസങ്ങളും ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയ നിറയുകയാണ്. കോളജ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന സ്ഥിരം നമ്പറുകളാണ് ഇതെല്ലാമെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. ചില സിനിമാ കഥാപാത്രങ്ങളുടെ പേരുകള്‍ ചേര്‍ത്താണ് പരിഹാസങ്ങള്‍.

എന്നാല്‍ ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് ഇതിന് അനില്‍ അക്കര നല്‍കുന്ന വിശദീകരണം.

 

Latest