Connect with us

Kasargod

ശ്രിലങ്കയിലെ സ്‌ഫോടനം: മലയാളിയുടെ മൃതദേഹം ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും

Published

|

Last Updated

തിരുവനന്തപുരം: ശ്രീലങ്കയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും.
ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നുവെങ്കിലും ശ്രീലങ്കയില്‍തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.