Connect with us

International

ശ്രീലങ്കയിലെ സ്‌ഫോടനം: മരണം 290 ആയി; 24 പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും മറ്റും ഈസ്റ്റര്‍ ദിനമായ ചൊവ്വാഴ്ചയുണ്ടായ വന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ, സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 290 ആയി.

സ്‌ഫോടന പരമ്പരക്കു പിന്നാലെ കൊളംബോയിലെ വിമാനത്താവള പരിസരത്തു നിന്ന് കണ്ടെടുത്ത പൈപ്പ് ബോംബ് സുരക്ഷാ സേന നിര്‍വീര്യമാക്കി. ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.

കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗംബോ സെന്റ് സെബാസ്റ്റിയന്‍സ് കത്തോലിക്ക പള്ളി, ബാട്ടിക്കലോവ സിയോന്‍ പ്രൊട്ടസ്റ്റന്റ് പള്ളി എന്നിവിടങ്ങളിലും ഷാംഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകള്‍, ദേഹിവലെയിലെ ഹോട്ടല്‍, തമെറ്റകോടെ ജില്ലയിലെ ഒരുഗോടെവറ്റ എന്നിവിടങ്ങളിലുമാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളി ഉള്‍പ്പടെ ആറ്‌ ഇന്ത്യക്കാരും കൊല്ലപ്പെട്ടു. കാസര്‍കോട് സ്വദേശിനി റസീനയാണ് മരിച്ച മലയാളി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

---- facebook comment plugin here -----

Latest