Connect with us

National

മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നാളെ; കേരളത്തിലേതുള്‍പ്പടെ 116 മണ്ഡലങ്ങള്‍ വിധിയെഴുതും

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. കേരളമുള്‍പ്പടെ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 116 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം നിര്‍വഹിക്കും.

കേരളം (20 മണ്ഡലങ്ങള്‍), ഗുജറാത്ത് (26), കര്‍ണാടക (14), മഹാരാഷ്ട്ര (14), ഉത്തര്‍ പ്രദേശ് (10), ഛത്തിസ്ഗഢ് (ഏഴ്), ഒഡീഷ (ആറ്), പശ്ചിമ ബംഗാള്‍ (അഞ്ച്), ബീഹാര്‍ (അഞ്ച്), അസം (നാല്), ഗോവ (രണ്ട്), ജമ്മു കശ്മീര്‍, ദാദ്ര നഗര്‍ഹവേലി, ദാമന്‍-ദിയു (ഒന്നു വീതം) എന്നിവിടങ്ങളാണ് മൂന്നാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

1612 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അമിത് ഷാ എന്നിവര്‍ ചൊവ്വാഴ്ച ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടും.

പരസ്യ പ്രചാരണം ഞായറാഴ്ച കൊട്ടിക്കലാശിച്ചു. ഇനിയുള്ള മണിക്കൂറുകളില്‍ നിശ്ശബ്ദ പ്രചാരണം നടക്കും. വീടുകള്‍ കയറിയിറങ്ങിയും മറ്റും വോട്ടര്‍മാരെ നേരിട്ടു കണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിക്കും. തങ്ങള്‍ക്ക് അനുകൂലമെന്ന് വിലയിരുത്തിയ വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിക്കാനും ചാഞ്ചാടി നില്‍ക്കുന്നവ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുമുള്ള ശ്രമവും പ്രവര്‍ത്തകര്‍ നടത്തും.

---- facebook comment plugin here -----

Latest