Connect with us

Kerala

ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കും

Published

|

Last Updated

തിരുവനന്തപുരം: നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരകള്‍ നടന്ന ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആലോചിക്കുന്നു. 15 അംഗങ്ങളുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് ശ്രീലങ്കയിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രകാരം ആരോഗ്യമന്ത്രി മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു കഴിഞ്ഞു.

ഇവരെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടി സ്വീകരിച്ചുവരികയാണ്. തിരുവനന്തപുര മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തെ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ ഇതുവരെ 207 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പിഎസ് റസീനക്ക് പുറമെ ഇന്ത്യക്കാരായ ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്.