Connect with us

International

ട്വീറ്റില്‍ പിഴവ്; കൊളംബോയില്‍ 138 ദശലക്ഷം പേര്‍ മരിച്ചുവെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്ത ട്വീറ്റര്‍ സന്ദേശത്തില്‍ ഗുരുതര പിഴവ്. ശ്രീലങ്കയില്‍ 138 പേര്‍ കൊല്ലപ്പെട്ടു എന്നതിന് പകരം 138 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

“”ശ്രീലങ്കയില്‍ 138 ദശലക്ഷം ആളുകളുടെ മരണത്തിനും 600 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ സ്‌ഫോടന പരമ്പരയെ ഹൃദയത്തില്‍ തൊട്ട് അപലപിക്കുന്നു. സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്”” – ഇതായിരുന്നു ട്വീറ്റ്. എന്നാല്‍ പിഴവ് മനസ്സിലാക്കിയതോടെ ട്വീറ്റ് പിന്‍വലിക്കുകയും പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ആദ്യത്തെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

Latest