Connect with us

Ongoing News

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് ജയം

Published

|

Last Updated

ഹൈദരാബാദ്: ഐ പി എല്ലില്‍ കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സ് 30 പന്ത് ബാക്കി നില്‍ക്കെയാണ് ഹൈദരാബാദ് മറികടന്നത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ബെയര്‍‌സ്റ്റോയും കൂടി അടിച്ച്കൂട്ടിയ 131 റണ്‍സാണ് വിജയത്തില്‍ നിര്‍ണായകമായത്.

ബെയര്‍സ്‌റ്റോ 43 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സുമടക്കം 80 റണ്‍സും വാര്‍ണര്‍ 38 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 67 റണ്‍സും നേടി. ഓപ്പണര്‍ ക്രിസ് ലിന്നിന്റെ അര്‍ധ സെഞ്ച്വറി (47 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 51 റണ്‍സ്) മികവിലാണ് എട്ടിന് 159 എന്ന സ്‌കോറിലെത്തിയത്.