Connect with us

Gulf

ഷാര്‍ജ ലൈബ്രറി ലിറ്ററേച്ചര്‍ പ്രൈസുകള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ബുക് അതോറിറ്റി ലൈബ്രറി ലിറ്ററേച്ചര്‍ പ്രൈസ് പ്രഖ്യാപിച്ചു. ലൈബ്രറിയുടെ പ്രവര്‍ത്തനം കൂടുതല്‍ നവോന്മുഖമാക്കുന്നതിനാണ് ഇത്തരം പ്രൈസുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ലൈബ്രറി ലിറ്ററേച്ചര്‍ കോണ്‍ഫറന്‍സിലാണ് പ്രൈസുകള്‍ പ്രഖ്യാപിച്ചത്.

ഉന്നത സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള നവീന ലൈബ്രറികളുടെ ആധുനിക കാലഘട്ടത്തിലെ സ്ഥാനമെന്ന ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലിന്റെ പ്രമേയത്തെ അനര്‍ഥമാക്കുന്ന വിധത്തിലുള്ളതാണ് പദ്ധതി.

യുനെസ്‌കോയുടെ കീഴില്‍ ഈ മാസം 23ന് ആരംഭിക്കുന്ന ഷാര്‍ജ യുനെസ്‌കോ വേള്‍ഡ് ബുക് ക്യാപിറ്റല്‍ പരിപാടികളുടെ ഭാഗമായാണ് ലൈബ്രറികളെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുന്നതിന് അധികൃതര്‍ ലക്ഷ്യമിടുന്നത്. 40 വര്‍ഷമായി സാംസ്‌കാരിക രംഗത്ത് നവോഥാനത്തിന്റെ പാതയിലുള്ള ഷാര്‍ജക്ക് യു എ ഇയുടെ സംസ്‌കാരം ലോകത്തിന്റെ നെറുകെയില്‍ ഉത്തുംഗമായി എത്തിക്കുന്നതിന് ഈ ശ്രമങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, കുടുംബങ്ങള്‍, വിവിധ സമൂഹങ്ങള്‍ തുടങ്ങിയവര്‍ക്ക് കൂടുതലായി ആധുനികവല്‍കരിച്ച നവ ലൈബ്രറിയുടെ മികച്ച സേവനങ്ങള്‍ ഒരുക്കുന്ന ലൈബ്രറികള്‍ക്കാണ് ഇതിനോടനുബന്ധിച്ച പുരസ്‌കാരങ്ങള്‍ നല്‍കുക.

Latest