Connect with us

Kerala

കേരളത്തില്‍ എല്‍ ഡി എഫ് ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യം: അരവിന്ദ് കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടുപക്ഷം ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം ജയിക്കണംമെന്നും ഇതിനാല്‍ മലയാളികള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

എല്‍ ഡി എഫ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.പ്രളയം നേരിടുന്നതിലും, നവകേരള നിര്‍മിതിയിലും കേരളസര്‍ക്കാര്‍ കാഴ്ചവെച്ചത് മികച്ച പ്രവര്‍ത്തനമാണ്. ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ എല്‍ ഡി എഫിന് വോട്ടഭ്യര്‍ഥിക്കല്‍.

 

Latest