Connect with us

Kerala

ആവേശ പ്രചാരണത്തിന് കൊടിയിറക്കം; ഇനി നിശബ്ദ പ്രചാരണം; പലയിടത്തും സംഘര്‍ഷം

Published

|

Last Updated

കിളിമാനൂർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒന്നര മാസം നീണ്ട പ്രചാരണത്തിന് ആവേശോജ്ജ്വല സമാപനം. പ്രചാരണത്തിൻെറ അവസാന മണിക്കൂറുകൾ മൂന്ന് മുന്നണികളും ആവേശഭരിതമാക്കി. മണ്ഡലം ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിലായിരുന്നു. ഇതിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷവും ഉണ്ടായി. ഇനി 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിൻെറതാണ്. വീടുകൾ കയറിയിറങ്ങിയും വോട്ടർമാരെ നേരിൽകണ്ടും ഈ ദിനങ്ങൾ പ്രവർത്തകരും സ്ഥാനാർഥികളും ആവേശഭരിതമാക്കും. ചൊവ്വാഴ്ചയാണ് വിധിയെഴുത്ത്.

പിറവം

കൊട്ടിക്കലാശത്തിനിടെ ആലത്തൂരില്‍ രൂക്ഷ കല്ലേറില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനും ആലത്തൂരിലെ ഇടത് എം എല്‍ എ കെ ഡി പ്രസേനനും പരുക്കേറ്റു. കലാശക്കൊട്ടിന്റെ അവസാന മണിക്കൂറിനിടെയാണ് എല്‍ ഡി എഫ്- യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ആലത്തൂര്‍ ടൗണില്‍ രൂക്ഷ കല്ലേറ് നടന്നത്.
തിരുവനന്തപുരം വേളിയില്‍ എ.കെ.ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.തിരുവല്ലയില്‍ എല്‍ഡിഎഫ്-എന്‍ഡിഎ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറിലും കയ്യാങ്കളിയിലും ഏതാനും പേര്‍ക്ക് പരുക്കേറ്റു. തൊടുപുഴയില്‍ കലാശക്കൊട്ടിനിടെ യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. യുഡിഎഫിന് അനുവദിച്ച സ്ഥലത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയറിയതാണ് പ്രശ്‌നത്തിനിടയാക്കിയത്. കൊച്ചി പാലാരിവട്ടത്ത് ഏറ്റുമുട്ടിയ സിപിഎം – എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് പിന്തിരിപ്പിച്ചു.

കരുനാഗപ്പള്ളിയിൽ

വടകര വില്യാപ്പള്ളിയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കല്ലേറുണ്ടായി. പോലീസ് ലാത്തി വീശി. കാസര്‍കോട് നഗരത്തില്‍ ഇരു മുന്നണികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരത്തില്‍ എല്‍ഡിഎഫിന് അനുവദിച്ച സ്ഥലത്ത് യുഡിഎഫുകാര്‍ പ്രവേശിച്ചതാണ് കാരണം.

കാഞ്ഞിരപ്പള്ളിയില്‍ മാതൃഭൂമി വാര്‍ത്താസംഘത്തിന് നേരെ അക്രമുണ്ടായി. കഴക്കൂട്ടത്ത് കുമ്മനം രാജശേഖരന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ചെരുപ്പേറുണ്ടായി.  ആലപ്പുഴ അമ്പലപ്പുഴയില്‍ സി പി എം -ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് നടത്തി. കായംകുളത്ത് ബി ജെ പി- യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷ കല്ലേറ് നടന്നു. പോലീസുകാരനും നിരവധി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. തൊടുപുഴയില്‍ സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

കോഴിക്കോട് പാളയം

സംഘർഷ സാധ്യത കണക്കിലെടുത്ത് വടകരയില്‍ വോട്ടെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ചൊവാഴ്ച വൈകിട്ട് ആറ് മുതല്‍ ബുധന്‍ രാത്രി 10 വരെയാണ് നിരോധനാജ്ഞ. വടകര നഗരസഭ ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം.

മലപ്പുറം

Latest