Connect with us

National

പ്രിയങ്ക മത്സരിക്കുമോ?: മനം തുറക്കാതെ രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: “നമുക്കു നോക്കാം, ഇപ്പോള്‍ അല്‍പ്പം സസ്‌പെന്‍സ് കിടക്കട്ടെ.”- തന്റെ സഹോദരിയും കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണമാണിത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.

പ്രിയങ്ക വാദ്ര യു പിയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസിനകത്ത് വ്യാപക ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഇതേവരെ അവര്‍ മനസ്സ് തുറന്നിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുക്കട്ടെ എന്നാണ് പ്രിയങ്കയുടെ നിലപാട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല, യു പിയില്‍ പാര്‍ട്ടിയെ പോരാട്ടത്തിന് തയാറാക്കുകയും 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് സജ്ജമാക്കുകയുമാണ് പ്രിയങ്കയെ ഏല്‍പ്പിച്ചിരിക്കുന്ന പ്രാഥമിക ദൗത്യമെന്ന് മുമ്പ് പല അവസരങ്ങളിലായി രാഹുല്‍ വ്യക്തമാക്കിയിരുന്നു.

മാതാവ് സോണിയാ ഗാന്ധി എം പിയായ റായ് ബറേലിയില്‍ നിന്ന് ജനവിധി തേടിക്കൂടേ എന്ന് മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യമുയര്‍ന്നപ്പോള്‍ എന്തുകൊണ്ട് വാരണാസി ആയിക്കൂടാ എന്ന മറുചോദ്യമായിരുന്നു പ്രിയങ്ക ഉന്നയിച്ചത്.  വാരണാസിയിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത്.

---- facebook comment plugin here -----

Latest