Connect with us

National

ന്യായ് പദ്ധതിയിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുതുക്കിപ്പണിയും: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മിനിമം വേതനം ഉറപ്പു നല്‍കുന്ന ന്യായ് പദ്ധതി (ന്യൂന്‍തം ആയ് യോജന) പ്രകാരം ഉത്പാദനവും ആവശ്യകതയും വര്‍ധിപ്പിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിയുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ചു മാസങ്ങളായി പാര്‍ട്ടി നടത്തിവരുന്നത്.

ഒരു എന്‍ജിന് ഇന്ധനമെന്നതു പോലെ ന്യായ് പദ്ധതി രാജ്യത്തെ സമ്പദ് വ്യവസ്ഥക്കാകെ ഊര്‍ജം പകരും. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് പണം ലഭിക്കും, ആവശ്യകതയും ഉത്പാദനവും വര്‍ധിക്കും, യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും- ജനങ്ങളുടെ വാങ്ങല്‍ ശേഷി മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തകര്‍ത്തു. അതുകൊണ്ടു തന്നെ സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരുക എന്നതാകും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ പ്രഥമ ദൗത്യം. ഹിന്ദുസ്ഥാന്‍ ടൈംസ് സഹോദര പ്രസിദ്ധീകരണമായ ഹിന്ദുസ്ഥാന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിനു വിധേയമാക്കിയാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അഴിയെണ്ണേണ്ടി വരും. മധ്യസ്ഥരുടെ നിര്‍ദേശങ്ങളെ മറികടന്നാണ് റഫാല്‍ കമ്പനിയുമായി അദ്ദേഹം ധാരണയുണ്ടാക്കിയതെന്ന് ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. പത്രം പ്രസിദ്ധീകരിച്ച രേഖകള്‍ മാത്രം മത്രി മോദിയെ ജയിലിലയക്കാന്‍-കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. അഴിമതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയാണ് രാജ്യം ആഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി.