Connect with us

Gulf

ഉംറ നിര്‍വഹിക്കാനെത്തിയ തിരുവനന്തപുരം സ്വദേശി ത്വാഇഫില്‍ മരണപ്പെട്ടു

Published

|

Last Updated

ത്വായിഫ്: ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി അബ്ദുല്‍ റഹ്മാന്‍ (76) ത്വാഇഫില്‍ മരണപ്പെട്ടു. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ഉംറക്കെത്തിയ അബ്ദുല്‍ റഹ്മാന് ത്വാഇഫ് സന്ദര്‍ശനം കഴിഞ്ഞ് മീഖാത്തില്‍ ഇഹ്‌റാം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്കിടെ ബസില്‍ വെച്ച് ദേഹാസാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ത്വാഇഫിലെ കിംഗ് ഫൈസല്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഐഷാബീവി. മക്കള്‍: നിസാമുദ്ദീന്‍, കബീര്‍, അബ്ദുല്‍ ഹക്കീം, സുബൈദ, സാജിദ, സലീന, ആഫിസിന, ജാസിം. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.