Connect with us

National

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് പാതയില്‍ വാഹനാപകടം; ഏഴുപേര്‍ മരിച്ചു, 34 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിക്കു സമീപത്ത് ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് പാതയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 34 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അപകടത്തിനിരയായവരുടെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബസിനുള്ളില്‍ കുരുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ബസ് പൊളിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസ് പി. അജയ് ശങ്കര്‍ റോയ് ഉള്‍പ്പടെയുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.

Latest