Connect with us

Kerala

ആര്‍ എസ് പിയെന്നാല്‍ റവല്യൂഷണറി സംഘ്പരിവാര്‍ പാര്‍ട്ടി: തോമസ് ഐസക്

Published

|

Last Updated

കൊല്ലം: കൊല്ലത്ത് ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകരുടെ വോട്ടുകള്‍ യു ഡി എഫിന് മറിക്കാന്‍ രഹസ്യ ധാരണയുണ്ടെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസകിന്റെ ഫോസ്ബുക്ക് പോസ്റ്റ്. ബി ജെ പിയുടെ സ്ഥാനാര്‍ഥി ഒരുകാരണവശാലും ജയിക്കില്ല. യു ഡി എഫിന്റെ സ്ഥനാര്‍ഥിയാണെങ്കില്‍, ഒന്നാന്തരം റെവല്യൂഷണറി സംഘ പരിവാറും. അധികാരത്തിനോ സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി സ്വന്തം പാര്‍ട്ടിയെയോ മുന്നണിയെയോ ജനങ്ങളെയോ വഞ്ചിക്കാന്‍ ഒരു മനസാക്ഷിക്കുത്തുമില്ലാത്ത രാഷ്ട്രീയത്തിനുടമ. വോട്ടുമറിച്ച് യു ഡി എഫിന്റെ ാനാര്‍ഥിയെ ജയിപ്പിച്ചാല്‍ കൂറുമാറ്റ നിയമത്തിന്റെ കുരുക്കില്‍പ്പെടാതെ പാര്‍ലിമെന്റിലെത്തുമ്പോള്‍ സ്വന്തം പക്ഷത്തേക്ക് വാഹിക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ആര്‍ എസ് പിയുടെ പൂര്‍ണരൂപം “റെവല്യൂഷണറി സംഘ പരിവാര്‍” എന്നു തിരുത്തിയ പ്രേമചന്ദ്രനെ ഒടുവില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചറിഞ്ഞു തുടങ്ങി. “ആര്‍ എസ് എസിന്റെ വോട്ടുകിട്ടാന്‍ വായും പൊളിച്ചിരിക്കുന്നവര്‍ക്കെതിരെ” യൂത്തു കോണ്‍ഗ്രസുകാര്‍തന്നെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി രംഗത്തുവരുന്നു. നേര്‍ച്ചക്കോഴിയെ സ്ഥാനാര്‍ഥിയാക്കി പാര്‍ടി വോട്ടുകള്‍ കച്ചവടം ചെയ്യുന്ന നേതൃത്വത്തിനെതിരെ ബി ജെ പിയിലും കലാപമുയരുന്നു. ഇത്രയും വിവാദമുണ്ടായിട്ടും കൊല്ലത്തെ ബി ജെ പി പുലര്‍ത്തുന്ന മൗനം ഈ ധാരണയുടെ ഏറ്റവും ഉച്ചത്തിലുള്ള തെളിവ്. എട്ടുനിലയില്‍പ്പൊട്ടുന്ന സ്വന്തം സ്ഥാനാര്‍ഥിയെക്കാള്‍ ബി ജെ പിക്ക് പ്രീക്ഷ, റെവല്യൂഷണറി സ്വയംസേവകനിലാണ്.

അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകളില്‍ ഹരംകൊള്ളുകയാണ് പ്രേമചന്ദ്രന്‍. കൊല്ലത്ത് ബി ജെപിക്ക് ജയസാധ്യതയില്ലെന്നും അതുകൊണ്ട് ബി ജെ പിക്കാര്‍ തനിക്കു വോട്ടുചെയ്യുമെന്നും അതില്‍ തെറ്റില്ലെന്നും പ്രേമചന്ദ്രന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. യഥാര്‍ഥത്തില്‍ ഇത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. നാളെ രാഹുല്‍ ഗാന്ധിക്ക്് പ്രധാനമന്ത്രിസ്ഥാനത്തേയ്ക്ക് ജയസാധ്യതയില്ലെങ്കില്‍, പ്രേമചന്ദ്രന്‍ എന്തു ചെയ്യും? യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ചോദ്യം സ്വയം ചോദിക്കണം. സാധ്യതയില്ലെങ്കില്‍, എതിര്‍സ്ഥാനാര്‍ഥിയെ പിന്തുണ്ക്കാം എന്ന വാദം, ഭാവിബാന്ധവങ്ങള്‍ക്ക് പ്രേമചന്ദ്രന്‍ മുന്‍കൂട്ടിയെറിഞ്ഞ ന്യായീകരണമാണ്. ബി ജെ പി ഒരു കേന്ദ്രമന്ത്രിപദം വെച്ചുനീട്ടിയാല്‍ പ്രേമചന്ദ്രന്‍ കരണം മറിയില്ലെന്ന് കോണ്‍ഗ്രസുകാര്‍ക്കെങ്ങനെ ഉറപ്പിക്കാനാവുമെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പ്രതികരിക്കുന്നു.