Connect with us

National

കോണ്‍ഗ്രസുമായി ഇനി സഖ്യത്തിനോ ചര്‍ച്ചക്കോ ഇല്ല: ആം ആദ്മി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യസാധ്യത ഇല്ലാതാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. സഖ്യം സംബന്ധിച്ച അവസാന പ്രതീക്ഷയും തകര്‍ന്നു. ഡല്‍ഹിയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ചോദിച്ചുവെന്നും ആം ആദ്മി പാര്‍ട്ടി നേതൃത്വം പറഞ്ഞു. അതേ സമയം ഹരിയാനയില്‍ 6:3:1 എന്ന ക്രമത്തില്‍ സീറ്റ് പങ്കിടാമെന്ന ധാരണ ആം ആദ്മി കോണ്‍ഗ്രസിന് മുന്നില്‍ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആറ്, ജനനായക് ജനത പാര്‍ട്ടിക്ക് മൂന്ന്, ആം ആദ്മിക്ക് ഒരു സീറ്റുമെന്നായിരുന്നു ധാരണ . എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി.

പഞ്ചാബില്‍ 20 എംഎല്‍എമാരും നാല് എംപിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റ് പോലും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാല്‍ കാര്യമായ സ്വാധീനമില്ലാത്ത ഡല്‍ഹിയില്‍ നാല് സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും മനീഷ് സിസോദിയ പറഞ്ഞു. ഇനി കോണ്‍ഗ്രസുമായി ചര്‍ച്ചകളില്ലെന്നും എല്ലാ ചര്‍ച്ചകളും ഇതോടെ കഴിഞ്ഞുവെന്നും പറഞ്ഞ സിസോദിയ ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

Latest