Connect with us

National

പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത് രാജ്യത്തിന് ഹിന്ദുത്വ തീവ്രവാദം ആരോപിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500 വര്‍ഷം പഴക്കമുള്ള ഹിന്ദു സംസ്‌കതിയെ ചിലര്‍ ഭീകരവാദം എന്ന് ആരോപിച്ചു. ഒരു തെളിവും ഇല്ലാതെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പ്രചാരണം നടത്തി. പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ഥിത്വം ഇത്തരക്കാര്‍ക്കുള്ള മറുപടിയാണ്.

വിവിധ കേസുകളില്‍ ജാമ്മ്യത്തില്‍ കഴിയുന്ന രാഹുല്‍ ഗാന്ധി അമേത്തിയിലും സോണിയാ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നു. ഇതുപോലെയാണ് പ്രഗ്യയും മത്സരിക്കുന്നത്. ഇത് ചോദ്യം ചെയ്യേണ്ട അവസ്ഥയില്ല. സംഝോത എക്‌സ്പ്രസ് എക്‌സ്പ്രസ് സ്‌ഫോടനം, ജഡ്ജ് ബി എച്ച് ലോയുടെ മരണം തുടങ്ങിയ വിഷയത്തില്‍ പ്രത്യേക ഉദ്ദേശത്തോടെ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയായിരുന്നു.

പല വിഷയങ്ങളിലും കോണ്‍ഗ്രസ് പ്രത്യേക തിരക്കഥ തയ്യാറാക്കി ചിലരെ വില്ലന്‍മാരായും ചിലരെ നായകന്‍മാരായും പ്രചരിപ്പിക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു.

പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ നടക്കുന്ന റെയ്ഡ് നിയമവിധേയമായാണ്. 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് സിക്കുകാരെ കോണ്‍ഗ്രസുകാര്‍ വകവരുത്തി. വന്‍രം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നാണ് ഇതിനെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞത്. ഇത് സംബന്ധിച്ച് രാജീവിനോട് ഒരു ചോദ്യവും ചോദിക്കാത്ത കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ പല ചോദ്യവും ചോദിച്ച് വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest