Connect with us

Kerala

തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രി;ഇനി പ്രതീക്ഷ കോടതിയില്‍: രമ്യാ ഹരിദാസ്

Published

|

Last Updated

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണ്. തന്റെ പരാതിയില്‍ എ വിജയരാഘവനെതിരെ കേസെടുക്കാന്‍ പോലീസിന് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്നും രമ്യ ഹരിദാസ് ആരോപിച്ചു.

ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് തരം താഴ്ന്നിരിക്കുകയാണ്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.