Connect with us

National

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ അടിയന്തര സിറ്റിങ്

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ മൂന്നംഗ ബെഞ്ചിന്റെ അടിയന്തിര സിറ്റിംഗ് പുരോഗമിക്കുന്നു. പൊതുതാല്‍പര്യമുള്ള അടിയന്തിര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. അപൂര്‍വമായാണ് സുപ്രീം കോടതി ഇത്തരത്തില്‍ സിറ്റിങ് നടത്തുന്നത്.

പൊതുതാത്പര്യമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സിറ്റിങ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണിതെന്നും നോട്ടീസില്‍ പറയുന്നു. അതേ സമയം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണമാണ് സിറ്റിങ്ങിനാധാരമെന്ന് സൂചനകളുണ്ട്. കോടതി മുന്‍ ജീവനക്കാരിയാണ് ആരോപണമുന്നയിച്ചത്. ഇവര്‍ 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Latest