Connect with us

Kerala

രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് പോലീസിന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ പോലീസ് കേസെടുക്കില്ല. വിജയരാഘവനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണിത്.

യുഡിഎഫ് സ്ഥാനാര്‍ഥിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും വിജയരാഘവന്‍ നടത്തിയിട്ടില്ലെന്ന് മലപ്പുറം എസ്പി പ്രതീഷ് കുമാറിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്പി പ്രതീഷ് കുമാര്‍ തൃശൂര്‍ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേ സമയം വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സമീപിക്കുമെന്നും ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Latest