Connect with us

National

വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ; പുതിയ വാഗ്ദാനവുമായി മോദി

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വരെ വായ്പ വാഗ്ദാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനു പുറമെ ചെറുകിട കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതി എന്നിവയും ഉറപ്പു നല്‍കുന്നതായി ന്യൂഡല്‍ഹിയില്‍ വ്യാപാരികളുടെ യോഗത്തില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.

വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപവത്കരിക്കും. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിയതായി മോദി അവകാശപ്പെട്ടു. ജി എസ് ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചെങ്കിലും പരാതികള്‍ സ്വീകരിക്കാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറായിട്ടുണ്ട്. ജി എസ് ടി നടപ്പിലാക്കിയതോടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് സുതാര്യവും ലളിതവുമായി.

വ്യാപാര സമൂഹത്തെ കോണ്‍ഗ്രസ് “ചോര്‍” എന്നു വിളിച്ചപ്പോള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും വ്യാപാരികളുടെ ജീവിതം സുഗമമാക്കാനുമാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ത്യയുടെ സാമ്പത്തിക രംഗം സുശക്തമാക്കുന്നതിന് വ്യാപാരികളുടെ കഠിനാധ്വാനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും പ്രധാന മന്ത്രി പറഞ്ഞു.

Latest