Connect with us

Gulf

യാത്ര മുടങ്ങിയ ജെറ്റ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ

Published

|

Last Updated

ദുബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് റദ്ദാക്കിയ ജെറ്റ് എയര്‍വെയ്സ് യാത്രക്കാരെ സഹായിക്കാന്‍ എയര്‍ ഇന്ത്യ രംഗത്തിറങ്ങി. ജെറ്റ് എയര്‍വെയ്സില്‍ ടിക്കറ്റെടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് സഹായ നിരക്കുമായി എയര്‍ ഇന്ത്യ തയ്യാറായത്. ദുബൈ, അബൂദബി, മസ്‌കത്ത്, ദമാം, ജിദ്ദ, പാരീസ്, ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്‌കോങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തിരുന്ന യാത്രക്കാര്‍ക്കാണ് ഈ സൗജന്യ നിരക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ജെറ്റ് എയര്‍വെയ്സിന്റെ കണ്‍ഫേം ടിക്കറ്റിനായിരിക്കും സൗജന്യം ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ ഇക്കണോമി ക്ലാസിന് മാത്രമായിരിക്കും ആനുകൂല്യം. സൗജന്യം ആവശ്യമുള്ളവര്‍ ഈ മാസം 28ന് മുമ്പ് യാത്ര ചെയ്തിരിക്കണം.

Latest