Connect with us

National

രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവന; ഹിമാചല്‍ ബി ജെ പി അധ്യക്ഷനും വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ നടപടി തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ഹിമാചല്‍ പ്രദേശ് ബി ജെ പി അധ്യക്ഷന്‍ സത്പാല്‍ സിംഗ് ഷെട്ടിക്കും കമ്മീഷന്റെ വിലക്കു വീണു. പ്രചാരണ രംഗത്ത് രണ്ടു ദിവസത്തെ വിലക്കാണ് സത്പാലിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.

രാഹുല്‍ ഗാന്ധിയുടെ വ്യക്തിജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് സത്പാല്‍ എഫ് ബിയിലും പൊതു വേദിയിലുമായി നടത്തിയത്.

---- facebook comment plugin here -----

Latest