Connect with us

National

'ഇത് എന്റെ അവസാന തിരഞ്ഞടുപ്പാണ്, വിജയം ഉറപ്പാക്കണം; വോട്ടര്‍മാരോട് വികാരഭരിതനായി മുലായം

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടര്‍മാരോട് വികാരനിര്‍ഭരമായ രീതിയില്‍ വോട്ടഭ്യര്‍ഥിച്ച് സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. ഇത് തന്റെ അവസാനത്തെ തിരഞ്ഞെടുപ്പു പോരാട്ടമാണെന്നും മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് തന്റെ വിജയം ഉറപ്പാക്കണമെന്നും ഇവിടെ എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന്റെ ഒരു പൊതു യോഗത്തില്‍ പ്രസംഗിക്കവെ മുലായം അഭ്യര്‍ഥിച്ചു.

തന്നെ വന്‍ ഭൂരിപക്ഷത്തോടെ ജയിപ്പിക്കുമോ ഇല്ലയോ എന്ന് എസ് പി നേതാവ് ചോദിച്ചപ്പോള്‍ ജയിപ്പിക്കുമെന്ന് പൊതു യോഗ സ്ഥലത്ത് തടിച്ചുകൂടിയവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. മകനും എസ് പി അധ്യക്ഷനുമായ അഖിലേഷ് യാദവും ബി എസ് പി അധ്യക്ഷ മായാവതിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

“നീണ്ട ഒരു ഇടവേളക്കു ശേഷമാണ് നാം ഒത്തുകൂടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ നിങ്ങളെന്നെ വിജയിപ്പിക്കണം. കാരണം ഇതെന്റെ അവസാന തിരഞ്ഞെടുപ്പാണ്.”- മുലായം പറഞ്ഞു.
ബി എസ് പി നേതാവ് മായാവതിയെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. തനിക്ക് വോട്ടഭ്യര്‍ഥിക്കാന്‍ മെയിന്‍പുരിയിലെത്തിയതിന് അവരോട് താന്‍ കടപ്പെട്ടിരിക്കുന്നതായി മുലായം പറഞ്ഞു. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് സംസാരിച്ച അദ്ദേഹം വിഷയം താന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ വന്‍ പിന്തുണയാണ് ലഭിച്ചതെന്ന് പറഞ്ഞു.

മെയിന്‍പുരിയില്‍ ഇന്റര്‍മീഡിയറ്റ് അധ്യാപകനായി തന്റെ കരിയര്‍ ആരംഭിച്ച മുലായം നാലു തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.

Latest