Connect with us

National

ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചു; ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര കലഹം രൂക്ഷമായ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ്. ട്രിപ്പോളിയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം ഉടന്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ആവശ്യപ്പെടണമെന്നും സുഷമ അറിയിച്ചു.

ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമതഗ്രൂപ്പുകള്‍ ശ്രമിച്ചുവരികയാണ്. ഇത് അവിടത്തെ സ്ഥിതി കൂടുതല്‍ സംഘര്‍ഷഭരിതമാക്കിയിട്ടുണ്ട്. നിലവില്‍ ട്രിപ്പോളിയില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതിനാല്‍ എത്രയും വേഗം അവിടെ നിന്ന് രക്ഷപ്പെടണം. അതല്ലെങ്കില്‍ പിന്നീട് ഒഴിപ്പിക്കാന്‍ തങ്ങള്‍ക്്ക സാധിക്കാതെ വരുമെന്നും സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.

അഞ്ഞൂറോളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest