Connect with us

Kerala

വോട്ടിന് പണം നല്‍കാന്‍ സിപിഎം ഇവന്റ് മാനേജ്‌മെന്റുകളെ ചുമതലപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനവന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സിപിഎം ഇവന്റ് മാനേജ്‌മെന്റ് വഴി വോട്ടിന് നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഉമ്മന്‍ചാണ്ടി. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനും കണ്‍വീനറും നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട അധിക്യതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജ്‌മെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ് . പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റിനെയാണ് ഇതിനായിനിയോഗിച്ചിരിക്കുന്നതെന്നും
ഉമ്മന്‍ചാണ്ടി ആരോപിച്ചു. പരാജയഭീതിമൂലമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് സിപിഎം തയ്യാറാകുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് മാരകമായ പ്രഹരമേല്‍പ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.

Latest