സൗന്ദര്യമില്ല; ഭര്‍ത്താവിനെ യുവതി ചുട്ടുകൊന്നു

Posted on: April 19, 2019 1:05 pm | Last updated: April 19, 2019 at 3:16 pm

ബറേലി: സൗന്ദര്യമില്ലെന്ന കാരണത്താല്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ തീക്കൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. ബറേലി സ്വദേശിയായ സത്യവീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ പ്രേംശ്രീയെ പോലീസ് അറസ്റ്റ് ചെയ്തു.

വെളുത്ത നിറമുള്ള പ്രേംശ്രീക്ക് ഇരുണ്ട നിറമുള്ള സത്യവീറിനെ വെറുപ്പായിരുന്നു. ഭര്‍ത്താവിന്റെ സൗന്ദര്യത്തില്‍ അസ്വസ്ഥയായിരുന്ന പ്രേംശ്രീ ഉറക്കത്തിനിടെ സത്യവീറിനെ തീകൊളുത്തി കൊല്ലുകയായിരുന്നു. തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ല സത്യവീറെന്ന് പ്രേംശ്രീ പറയാറുണ്ടെന്ന് സത്യവീറിന്റെ സഹോദരന്‍ പോലീസിനോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവര്‍ക്ക് അഞ്ച് മാസം പ്രായമുള്ള കുട്ടിയുണ്ട്.