Connect with us

Kannur

കുട്ടികള്‍ക്ക് ക്രൂര മര്‍ദനം; പിതാവ് അറസ്റ്റില്‍

Published

|

Last Updated

വളപട്ടണം: കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരമായ അതിക്രമ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ കണ്ണൂരിലും സമാനമായ സംഭവം. പന്ത്രണ്ടും, എട്ടും വയസ് പ്രായമായ കുട്ടികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോടിനടുത്ത 41 കാരനായ നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഇയാള്‍ മൂന്ന് മക്കളെയും ഉപദ്രവിക്കുക പതിവാണ്. പന്ത്രണ്ടുകാരനായ മൂത്ത മകന്റെ കൈപിടിച്ച് തിരിച്ച് പൊട്ടിക്കുകയും എട്ട് വയസുകാരിയെ നിലത്തടിക്കുകയുമായിരുന്നു. പരിക്കേറ്റ ഈ കുട്ടി കണ്ണൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിക്കുക പതിവാണ്. കുട്ടികളെ കക്കൂസിലെ ക്ലോസറ്റിലെ വെള്ളം കുടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ അയല്‍വാസികളാണ് പോലീസില്‍ വിവരം നല്‍കിയത്.

സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി രാജേഷിനെ റിമാന്‍ഡ് ചെയ്തു.

Latest