Connect with us

National

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവും വക്താവുമായ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു ശിവസേനയില്‍ ചേര്‍ന്നു. ശിവസേന നേതാവ് ഉദ്ധവ് താക്കറേക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്ന കാര്യം അറിയിച്ചത്. തന്റെ ആശയങ്ങളുമായി ചേര്‍ന്നുപോകുന്നതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും ഇനി തന്റെ പ്രവര്‍ത്തന മണ്ഡലം മുംബൈ ആയിരിക്കുമെന്നും അവര്‍ പറഞ്ഞു.

തന്നോട് അപമര്യാദയായി പെരുമാറിയ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ രാജിവെച്ചത്. “പാര്‍ട്ടിക്ക് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയവരേക്കാള്‍ വ്യത്തികെട്ട ഗുണ്ടകള്‍ക്കാണ് പാര്‍ട്ടിയില്‍ പരിഗണന.ഇതില്‍ തനിക്ക് ഏറെ ദ:ഖമുണ്ട്. പാര്‍ട്ടിക്കായി വിമര്‍ശവും അപമാനവും സഹിച്ചു.എന്നിട്ടും തന്നെ ഭീഷണിപ്പെടുത്തയവര്‍ പാര്‍ട്ടിയില്‍ പോറലില്ലാതെ നില്‍ക്കുന്നത് നിര്‍ഭാഗ്യകരമായ അവസ്ഥായാണെന്ന് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തിരുന്നു. റഫാല്‍ കരാര്‍ സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവരെ പുറത്താക്കിയെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കുകയായിരുന്നു. ഇതാണ് പ്രിയങ്ക ചതുര്‍വേദിയെ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്

Latest