Connect with us

Kerala

ചികിത്സക്കെത്തിച്ച പിഞ്ചു കുഞ്ഞിനെതിരെ വര്‍ഗീയ പരാമര്‍ശം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: മംഗലാപുരത്തുനിന്നും കൊച്ചിയില്‍ ചികിത്സക്കെത്തിച്ച കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഇടുക്കി നെടുങ്കണ്ടത്തുവെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

സംഭവത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ബിനിലിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റേയും രാഷ്ട്രീയ ബജ്‌റംഗ്ദളിന്റേയും പ്രവര്‍ത്തകനാണ് ഇയാള്‍.