Connect with us

Kerala

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടില്‍; വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും

Published

|

Last Updated

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശനിയാഴ്ച വയനാട്ടിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

നാളെ രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വനിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് 12.15ഓടെയാണ് വസന്തകുമാറിന്റെ വീട്ടിലെത്തുക. ഒന്നരക്ക് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമത്തിലും മൂന്നിന് നിലമ്പൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. രണ്ടാ ഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്.

Latest