Connect with us

Saudi Arabia

റിയാദില്‍ വാഹനാപകടം മലയാളി യുവാവ് മരണപെട്ടു

Published

|

Last Updated

റിയാദ് : സഊദിയിലെ ദവാദ്മി അബൂറഖബിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപെട്ടു. പാലക്കാട് മങ്കര മങ്കുറിഷി തോണിപറമ്പില്‍ രാമന്‍ കുട്ടിയുടെ മകന്‍ വിനീതാണ് (31) മരണപ്പെട്ടത്.

താമസ സ്ഥലത്ത് നിന്നും ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം.  കൂടെ യാത്രചെയ്തിരുന്ന രണ്ട് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കും ഒരു ബംഗ്ലാദേശുകാരനും പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ വിനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ പോലീസാണ് ആശുപ്രതിയിലെത്തിച്ചത്.
നാലുവര്‍ഷം മുമ്പാണ് വിനീത് കമ്പനിയില്‍ ജോലിക്കെത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ പോയി മടങ്ങിയത്. ഈ മാസം ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കയാണ് അപകടം സംഭവിച്ചത്.
നെസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും.

Latest