Connect with us

National

സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെ ബട്ടണില്ല; കൂടല്ലൂരിലെ ബൂത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു

Published

|

Last Updated

ചെന്നൈ: വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെ വിരലമര്‍ത്താനുള്ള ബട്ടണ്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ കുടല്ലൂര്‍ ലോക്‌സഭാ സീറ്റിലെ ബൂത്തില്‍ വോട്ടെടുപ്പ് മാറ്റിവെച്ചു. എഐഎഡിഎംകെ വിട്ട ടിടിവി ദിനകരന്‍ രൂപീകരിച്ച എഎംഎംകെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഖാസി തങ്കവേലുവിന് വോട്ട് ചെയ്യാനുള്ള ബട്ടണാണ് വോട്ടിംഗ് മെഷീനില്‍ ഇല്ലാതിരുന്നത്.

ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് ദിനകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ദിനകരന്റെ പാര്‍ട്ടി എഐഎഡിഎംകെയുടെ വോട്ടുകള്‍ ഭീന്നിപ്പിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇതിനിടെയാണ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ ഇല്ലാത്ത മെഷീന്‍ വോട്ടെടുപ്പിന് കൊണ്ടുവന്നത്.

രണ്ടാംഘട്ടത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടിട്ടുണ്ട്.