Connect with us

Kerala

രാഹുല്‍ സിപിഎമ്മിനെ എതിര്‍ക്കാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട്: കെ സി വേണുഗോപാല്‍

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെ കുറിച്ച് ഒന്നും പറയാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്ന് എഐഎസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പോരാട്ടം ബിജെപിക്ക് എതിരെയാണെന്നും അദ്ദേഹം കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ മുഴുവന്‍ കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണ്. അതില്‍ കേരളവും ഉള്‍പ്പെടും. ആരാണ് മുഖ്യ ശത്രുവെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വളരെ ആത്മ വിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും രാജ്യം ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Latest