Connect with us

Kerala

മൂന്നു വയസുകാരന് ക്രൂര മര്‍ദനം: പ്രതി മാതാവ് തന്നെ, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Published

|

Last Updated

ആലുവ: തലക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു വയസുകാരനെ മര്‍ദിച്ചത് മാതാവ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. താന്‍ മര്‍ദിച്ചതായി ചോദ്യം ചെയ്യലില്‍ മാതാവ് സമ്മതിച്ചു. ഇതേ തുടര്‍ന്ന് ഝാര്‍ഖണ്ഡുകാരിയായ ഇവരെ പോലീസ് അറസ്റ്റു ചെയ്തു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അതിനിടെ, കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു.

അനുസരണ കാണിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് മാതാവ് പറഞ്ഞു. ദേഹമാസകലം പൊള്ളലേല്‍ക്കുകയും തലയോട്ടി തകര്‍ന്ന് തലച്ചോറിനുള്ളില്‍ രക്തം കട്ടപിടിക്കുകയും ചെയ്ത കുട്ടി ആലുവയിലെ സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയാണ്.

കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും തലച്ചോറിലെ രക്തസ്രാവം നിലച്ചിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ബുധനാഴ്ചയാണ് വീണ് പരുക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തി.

---- facebook comment plugin here -----

Latest